കൃഷിക്ക് ഒപ്പം കളമശ്ശേരി; പൊട്ടുവെള്ളരി കൃഷി തുടങ്ങി
മനസിന് കുളിർമയേകുന്ന ശീതളപാനിയമായി പൊട്ടുവെള്ളരി ജൂസ് ഉപയോഗിക്കാം
കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പാനായിക്കുളത്ത് പൊട്ടു വെള്ളരി കൃഷി ആരംഭിച്ചു. വിത്തു നടീൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വയൽ എസ്.എച്ച്.ജി ഗ്രൂപ്പിലെ കർഷകരായ വി.എം അബ്ദുൾ ജബ്ബാറും സന്തോഷ് പി.അഗസ്റ്റിനും ചേർന്ന് ഒരേക്കർ സ്ഥലത്താണ് കൃഷിയാരംഭിച്ചത്. കേരളത്തിൽ ഭൗമസൂചികാ പദവി ലഭിച്ച കാർഷികവിളയാണ് കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി.
നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്ന വെള്ളരി വർഗ്ഗങ്ങൾ കറി വയ്ക്കാനും, സാലഡ്, ആയും പച്ചയ്ക്കു കഴിക്കാനുമൊക്കെയാണ് ഉപയോഗിക്കുന്നതെങ്കിൽ പൊട്ടുവെള്ളരി ജ്യൂസായാണ് ഉപയോഗിക്കുന്നത്. മനസിന് കുളിർമയേകുന്ന ശീതളപാനിയമായി പൊട്ടുവെള്ളരി ജൂസ് ഉപയോഗിക്കാം. കനത്ത വേനലിൽ ദാഹവും തളർച്ചയും ഉണ്ടാകാതിരിക്കാൻ പൊട്ടു വെള്ളരി സഹായകരമാണ്. ഒരു ഗ്ലാസ് പൊട്ടുവെള്ളരി ജൂസ് കഴിച്ചാൽ ഉടൻ ക്ഷീണവും ദാഹവുമകലുന്നതുകൊണ്ട് അദ്ഭുത കനി എന്നും പൊട്ടുവെള്ളരിയെ വിശേഷിപ്പിക്കുന്നു.
ദാഹശമനിയായും വിരുന്നു സല്‍ക്കാരത്തിനും വേനലില്‍ കുളിര്‍മ്മയ്ക്കും ചൂടുകുരു മുതലായ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നതിനും പൊട്ടുവെള്ളരി ഉപയോഗിക്കുന്നു. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി, കരുമാലൂർ, ആലങ്ങാട്, കോട്ടുവള്ളി എന്നിവിടങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. നടീൽ ഉത്സവത്തിന് ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് അദ്ധ്യക്ഷത വഹിച്ചു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യാ തോമസ്, എറണാകുളം ജില്ലാ പഞ്ചായത്തംഗംങ്ങളായ അഡ്വ.യേശുദാസ് പറപ്പിള്ളി, കെ.വി രവീന്ദ്രൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ആർ രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം തസ്നിം സിറാജുദ്ദീൻ ,കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി കോ - ഓർഡിനേറ്റർ എം.പി വിജയൻ പള്ളിയാക്കൽ, കോങ്ങോർപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ജി ഹരി, ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ്,
കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ടി.എൻ നിഷിൽ, കാർഷിക വികസന സമിതി അംഗങ്ങളായ പി.എ. ഹസൈനാർ , അഡ്വ. ബിനു കരിയാട്ടി, ആലങ്ങാട് ഗ്രാമപഞ്ചായത്ത് നാളികേര സമിതി പ്രസിഡൻ്റ് വി.എ അബ്ദുൾ ഹക്കിം, കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി നിർവ്വാഹക സമിതി അംഗങ്ങളായ എം.എസ് നാസർ, വി.എം ശ്രീകുമാർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy