കൊച്ചി:  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി. ജലീലിന് കുരുക്ക് മുറുകുന്നു.  മന്ത്രിയെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ കസ്റ്റംസും ചോദ്യം ചെയ്തേയ്ക്കും എന്നാണ് റിപ്പോർട്ട്.  നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മന്ത്രിയെ ചോദ്യം ചെയ്യുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ദേ, മന്ത്രി കെ.ടി ജലീല്‍ ഇവിടുണ്ട്...!! പാര്‍ട്ടി പ്രവര്‍ത്തകന്‍റെ കുട്ടിക്ക് ചോറൂണും പേരിടലും നടത്തി മന്ത്രി ..!!


UAE കോൺസുലേറ്റിൽ നിന്ന് നയതന്ത്ര ബഗേജുകളിലെ പാഴ്സലുകൾ ഉന്നത വിദ്യാഭ്യാസത്തിന്റെ കീഴിലുള്ള സി-ആപ്പ്റ്റിൽ മന്ത്രിയുടെ നിർദ്ദേശ പ്രകാരം എത്തിച്ചിരുന്നു.  സി-ആപ്പ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ മതഗ്രമന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടതെങ്കിലും ഇതിൽ സ്വർണ്ണക്കടത്ത് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സംശയമുണ്ട്.  ഇതിനെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു.  എന്നാൽ ബാഗേജിന്റെ തൂക്ക വ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്. 


നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തിലുള്ള ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും കസ്റ്റംസ് രേഖപ്പെടുത്തടുക.  ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് മാറ്റിപ്പറയാൻ കഴിയില്ല.  ഇതേരീതിയിലാണ് ബിനീഷ് കോടിയേരിയിൽ നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരിക്കുന്നതും.