ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യത, സംസ്ഥാനത്ത് 8 ജില്ലകളിൽ Red Alert പ്രഖ്യാപിച്ചു
നാളെ മെയ് 14ന് മൂന്ന് ജില്ലകളിൽ റെഡ് അല്ലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കഴിഞ്ഞ് മെയ് 15ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Thiruvananthapuram : അറബിക്കടലിൽ (Arabian Sea) രൂപപ്പെട്ട ന്യൂനമർദത്തെ (Depression) തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചു. രൂപപ്പെട്ട് ന്യൂനമർദം അടുത്ത 24 മണിക്കൂറിനുളളിൽ തീവ്ര നൂുനമർദമാകുമെന്നും അത് പിന്നീട് ചുഴളിക്കാറ്റായിൽ തീരത്തേക്ക് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
നാളെ മെയ് 14ന് മൂന്ന് ജില്ലകളിൽ റെഡ് അല്ലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കഴിഞ്ഞ് മെയ് 15ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ : Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചരിക്കുന്നത്. നാളെ കഴിഞ്ഞ് മെയ് 15ന് വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കുടാതെ സംസ്ഥാനത്ത് എല്ലായിടത്തും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കാൻ സാധ്യത എന്നാണ് കാലവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിൽ അധികം മഴയ്ക്കാൻ അതിതീവ്ര മഴയെന്ന് കണക്കാക്കുന്നത്. ഇത് വളരെ അപകടരമായി അവസ്ഥയാണ് സൂചിപ്പിക്കുന്നത്.
ALSO READ : കനത്ത മഴയിൽ തലസ്ഥാനം മുങ്ങി, സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ ശക്തമാകും [VIDEO]
ലക്ഷദ്വീപിനടുത്ത് അറബിക്കടലിൽ തെക്കു കിഴക്ക മേഖലയിലാണ് ന്യൂന മർദം രൂപപ്പെട്ടിരിക്കുന്നത്. ഇത് അടുത്ത 24 മണിക്കൂറിനുള്ള തീവ്ര ന്യൂനമർദമായിമാറുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
മെയ് 14 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
മെയ് 15 - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓറഞ്ച് അലേർട്ട് പ്രഖ്യാപ്പിച്ചിരിക്കുന്ന ജില്ലകൾ
മെയ് 14- ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
മെയ് 15- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
മെയ് 16 - തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
മെയ് 14 - തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മെയ് 15 - തിരുവനന്തപുരം, കൊല്ലം
മെയ് 16 - പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...