തിരുവനന്തപുരം: വർക്കല ചിലക്കൂരിൽ ചുഴലിക്കാറ്റ്. വെട്ടൂർ ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡായ ചിലക്കൂർ ഫിഷർമാൻ കോളനിയിലും ചേലക്കര പ്രദേശത്തുമാണ് ഉച്ചയ്ക്ക് 12 മണിയോടെ  ചുഴലിക്കാറ്റ്  വീശിയത്. കടൽ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് കുന്നിൻ മുകളിലേക്ക് ഉയരുകയായിരുന്നു. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

40 ഓളം വീടുകളാണ് ഫിഷർമാൻ കോളനിയിൽ ഉള്ളത്. 30 ൽ അധികം വീടുകൾ ചേലക്കര ഭാഗത്തും ഉണ്ട്. രണ്ടിടങ്ങളിലുമായി 70ൽ പരം വീടുകളിൽ 50 ഓളം വീടുകളിൽ നാശം സംഭവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലം കൂടിയാണിത്. ഷീറ്റ് പാകിയ വീടുകളിൽ പലതും താമസ യോഗ്യമല്ലാതായി മാറി. 


ALSO READ: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്


സിമന്റ് ഷീറ്റുകളും തകര ഷീറ്റും പാകിയ ഒട്ടുമിക്ക വീടുകളുടെയും മേൽക്കൂര തകർന്നിട്ടുണ്ട്. വീടുകൾക്ക് വിള്ളൽ വീണു. ശക്തമായ കാറ്റിൽ വീടുകളുടെ ജനൽ ഗ്ലാസുകൾ തകർന്നു. പ്രദേശത്തെ പ്ലാവ്, മാവ്, തേക്ക്, പുളി തുടങ്ങിയ വൃക്ഷങ്ങൾ കടപുഴകി വീണു. പാകം ചെയ്തു വെച്ചിരുന്ന ആഹാരം ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലായി. ഇലക്രോണിക് സാധനങ്ങൾ നശിച്ചു. കൂടാതെ 10 ഓളം പോസ്റ്റുകൾ ഒടിഞ്ഞു വീണിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചു. വില്ലേജ്, താലൂക്ക് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലികൾ പുരോ​ഗമിക്കുകയാണ്. 


ഇടറോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. നാട്ടുകാർ തന്നെയാണ് മരങ്ങൾ ആദ്യഘട്ടത്തിൽ മുറിച്ചു മാറ്റിയത്. തൊഴിലുറപ്പ് ജോലിക്ക് മിക്ക കുടുബങ്ങളിലെയും സ്ത്രീകൾ പോയിരുന്നതിനാൽ വീടുകളിൽ ആളുകൾ കുറവായിരുന്നു. ആളപായം ഉണ്ടായില്ല എന്നതാണ് ആശ്വസിക്കാൻ ഇട നൽകുന്നത്. അടിയന്തര സർക്കാർ സഹായം ലഭ്യമാക്കേണ്ട സ്ഥിതി വിശേഷം നിലവിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.