Dairy Farmers: ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റർ പാലിന് ഒരു രൂപ അധികം നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് മില്‍മയുമായി ചേര്‍ന്ന് പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് (Dairy farmers) ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കാന്‍ മില്‍മ ആലോചിക്കുന്നതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ ആനുകൂല്യങ്ങള്‍ ക്ഷീര വകുപ്പും മില്‍മയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് മില്‍മയുമായി ചേര്‍ന്ന് പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി (Minister) വ്യക്തമാക്കി. മലയിന്‍കീഴ്, മണപ്പുറം ക്ഷീരോല്‍പ്പാദക സംഘത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ഒട്ടനവധി പദ്ധതികളും അതിനായി നടപ്പിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലിന്റെ വലിയൊരു ശതമാനം വിറ്റുപോകുന്നത് വീടുകളില്‍ നടക്കുന്ന വില്‍പനയിലൂടെയും സഹകരണസംഘങ്ങളില്‍ നിന്ന് സാധാരണക്കാര്‍ നേരിട്ട് വാങ്ങുന്നതു വഴിയുമാണ്.
ALSO READ: Welfare Programme : വാതിൽപ്പടി സേവനത്തിന്റെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കും
ഈ രണ്ട് മാര്‍ഗ്ഗങ്ങളിയൂടെയും വാങ്ങുന്ന പാലിന്റെ അളവ് നോക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന പാലിന്റെ കണക്ക് ലഭ്യമാവൂ. ഇതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ക്ഷീര മേഖലയിലെ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യത്തിലേക്ക് നമുക്കു വേഗത്തില്‍ എത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഐ ബി സതീഷ് എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടും ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതവും ചേര്‍ത്ത് 17 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ മുതിര്‍ന്ന ക്ഷീര കര്‍ഷകരെ മന്ത്രി ആദരിച്ചു. ഐബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...