തലശേരി: സി.പി.എം ബ്രാഞ്ച് ഓഫിസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന് ആരോപണത്തില്‍ അറസ്റ്റ് ചെയ്ത ദലിത് യുവതികൾക്ക് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിക്കണമെന്നും എല്ലാ ശനിയാഴ്ചയും തലശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം, സംസ്ഥാന പട്ടികജാതി, പട്ടിക വർഗ കമീഷൻ സംഭവത്തിൽ കേസെടുത്തു. കമീഷൻ യുവതികളെ സന്ദർശിക്കും. അവര്‍ക്ക് സൗജന്യനിയമ സഹായം ഉറപ്പാക്കുമെന്നും കമീഷൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദലിത് കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്റെ മക്കളായ കുനിയില്‍ വീട്ടില്‍ അഖില(30), സഹോജരി അഞ്ജന(25) എന്നിവരെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്ന രണ്ട് പെണ്‍കുട്ടികളും സിപിഐഎം ഓഫീസിനകത്തു കയറി പാര്‍ട്ട് പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്