തൃശ്ശൂര്‍: ന​ഗരത്തിൽ വൻ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ട് ഗുഡ്‌സ്  ഓട്ടോറിക്ഷകൾ തകർന്നു.  തൃശൂർ ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്


ഓട്ടോറിക്ഷ റോഡിന് വശത്തായി നിർത്തിയിട്ടിരിക്കുകയായിരുന്നു.  ഇതിന് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാ​ഗികമായും തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മരം വീണതോടെ പ്രദേശത്ത് ​ഗതാ​ഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. മണ്ണുത്തി മേഖലയില്‍ നിന്നും തൃശ്ശൂര്‍ റൗണ്ടിലേക്ക് എത്തുന്ന റോഡിലാണ് മരം വീണത്. അ​ഗ്നിരക്ഷാസേനാ അം​ഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


Also Read: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!


മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്ട്രേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗൺ വെസ്റ്റ്‌ സ്റ്റേഷന്റെ മതിൽ തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായതും ഈ ആഴ്ചയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.