കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളത്തിലെ അത്യുജ്ജല വിജയമായ ഡാൻസ് കേരള ഡാൻസ് ഒന്നാം സീസണിന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ  രണ്ടാം സീസൺ ഒരുങ്ങുന്നു. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസിന്റെ ഒന്നാം സീസൺ വൻ വിജയമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കിക്കൊണ്ട് അരങ്ങൊരുക്കുന്ന 'ഡാൻസ് കേരള ഡാൻസ് 2' വേദി മിന്നും പ്രകടനങ്ങൾക്കാണ് കാത്തിരിക്കുന്നത്. പ്രായപരിധിയുടെ അതിർവരമ്പുകൾ ഭേദിച്ച് ആറ് മുതൽ 60 വയസ്സ് വരെയുള്ള നൃത്തപ്രതിഭകൾ  പങ്കെടുക്കുന്ന ഈ വേദി അവിസ്മരണീയമായ അനവധി  നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.



ഓഫ്‌ലൈൻ ആയും ഓൺലൈനായും നടന്ന ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ഇരുപതോളം മത്സരാർഥികളാണ് ഡാൻസ് കേരള ഡാൻസ് വേദിയിൽ മാറ്റുരക്കുന്നത്.  സോളോ, ഡ്യുയറ്റ്, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലായാണ്  മത്സരാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്. നൃത്ത സംവിധാനകലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രസന്ന മാസ്റ്റർ, മലയാളികളുടെ പ്രിയ നടി മിയ, നർത്തകിയും നൃത്ത സംവിധായകയുമായ ഐശ്വര്യ രാധാകൃഷ്‌ണൻ എന്നിവരാണ് ഈ സീസണിലെ വിധികർത്താക്കൾ.


മത്സരാർഥികൾക്ക് കരുതലായി മാർഗ നിർദേശങ്ങൾ നൽകുവാനും ആത്മവിശ്വാസം പകരുവാനും യുവ നർത്തകരായ സുഹൈദ് കുക്കു, അന്ന പ്രസാദ്, സംബ്രൂദ് എന്നിവരുടെ സാന്നിധ്യവും ഈ ഡാൻസ് റിയാലിറ്റി ഷോയെ  വ്യത്യസ്തമാക്കുന്നു. ഡാൻസ് കേരള ഡാൻസ് ആദ്യ സീസണിലൂടെ ഏറെ കൈയ്യടി നേടിയ ഹിറ്റ് അവതാരകജോഡികളായ ശിൽപ ബാലയും ആർജെ അരുണും തന്നെയാണ് ഈ സീസണിലും അവതാരകരായെത്തുന്നത്. മത്സരാവേശവുമായി നൃത്ത പ്രതിഭകൾ അരങ്ങ് തകർക്കാനെത്തുമ്പോൾ  ജഡ്ജസും ഹൃദയം കീഴടക്കാനായി തയ്യാറെടുത്തിരിക്കുകയാണ്. ഡാൻസ് കേരള ഡാൻസ് സീസൺ 2 ഏപ്രിൽ 16 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒമ്പത് മണിക്കാണ് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.