നീലക്കുറിഞ്ഞി കാണാൻ കൈവിട്ടകളി; അപകടകരമായ വഴികളിലൂടെ സഞ്ചാരികളെത്തുന്നു
പ്രതീക്ഷിയ്ക്കാതെ എത്തിയ കുറിഞ്ഞി വസന്തം തേടി ഇടുക്കിയിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രധാന പാത ഉപേക്ഷിച്ച്, അപകടരമായ പാറകെട്ടുകളിലൂടെ ആളുകള്‍ സഞ്ചരിയ്ക്കുന്നത് ആശങ്ക വിതയ്ക്കുന്നു.
ഇടുക്കി: നീല കുറിഞ്ഞി പൂവിട്ട ഇടുക്കി കള്ളിപ്പാറ മലനിരകളിലേക്ക്, അപകടകരമായ വഴികളിലൂടെയും സഞ്ചാരികള്‍ എത്തുന്നു. ഉടുമ്പന്‍ചോല ചതുരംഗപ്പാറയിലെ പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറിയിലൂടെയാണ് സഞ്ചാരികള്‍ മലകയറുന്നത്. മഴ പെയ്തതോടെ പാറകെട്ടുകളില്‍ വഴുക്കല്‍ ഉള്ളതിനാല്‍ അപകട സാധ്യത ഏറെയാണ്.
പ്രതീക്ഷിയ്ക്കാതെ എത്തിയ കുറിഞ്ഞി വസന്തം തേടി ഇടുക്കിയിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രധാന പാത ഉപേക്ഷിച്ച്, അപകടരമായ പാറകെട്ടുകളിലൂടെ ആളുകള്‍ സഞ്ചരിയ്ക്കുന്നത് ആശങ്ക വിതയ്ക്കുന്നു.
ചതുംരഗപ്പാറയിലെ കരിങ്കല്‍ ക്വാറിയിലൂടെ സാഹസികമായി കുറിഞ്ഞി കാഴ്ചകള്‍ തേടി പോകുന്നവര്‍ നിരവധിയാണ്. ശക്തമായ മഴയെ തുടര്‍ന്ന് വഴുക്കല്‍ ഉള്ളതിനാല്‍, പാറയില്‍ നിന്നും തെന്നി വീഴാന്‍ സാധ്യത ഏറെയാണ്. പ്രവേശനമില്ലാത്ത വഴികളിലൂടെ സഞ്ചാരികള്‍ യാത്ര ചെയ്യുന്നത് തടയാന്‍ പോലിസിന്റെ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നാണ് വ്യാപകമായ പരാതി.
പ്രായമാവരും കുട്ടികളും ഉള്‍പ്പടെയുള്ള സംഘങ്ങള്‍ അപകട പാത തെരഞ്ഞെടുക്കുന്നുണ്ട്. ഉപയോഗ ശൂന്യമായ പാറകുളത്തിന് സമീപത്ത് നിന്നും ചിത്രങ്ങള്‍ എടുക്കുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഈ പാതകളിലൂടെയുള്ള യാത്ര പൂർണമായും നിരോധിക്കാൻ പോലീസ് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് സമീപ വാസികളുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...