ഗുരുവായൂർ: ഗുരുവായൂര്‍ ആനത്താവളത്തിലെ വേയിങ് ബ്രിഡ്ജ് പ്രവർത്തന രഹിതം. 10 മാസം മുമ്പ് സ്ഥാപിച്ച  വേയിങ് ബ്രിഡ്ജാണ് പ്രവർത്തനരഹിതമായത്. ഇടിമിന്നലിലാണ് യന്ത്രം കേടുവന്നതെന്നും എത്രയും വേഗം ശരിയാക്കുമെന്നമാണ് ദേവസ്വത്തിൻറെ വിശദീകരണം


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുവായൂർ ആനത്താവളത്തിൽ 10 മാസം മുമ്പ് സ്ഥാപിച്ച  വേയിങ് ബ്രിഡ്ജാണ് പ്രവർത്തനരഹിതമായത്. ആനകളുടെ സുഖചികിത്സ തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് തൂക്കം നോക്കുന്ന ഉപകരണം കേടായത്.  ആനകളുടെ ശരീര ഭാരം അളക്കുന്നതിനും തീറ്റയുടെ തൂക്കം നോക്കുന്നതിനുമെല്ലാമായാണ് വേയിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. 

Read Also: ഹെല്‍മറ്റില്ലെങ്കിൽ ലൈസന്‍സ് തെറിക്കും നടപടി എടുക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം


നേരത്തെയുണ്ടായിരുന്ന വേയിങ് ബ്രിഡ്ജ് കേടു വന്നതിനെ തുടർന്ന് നാല് വർഷത്തോളം കാത്തിരുന്ന ശേഷമാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 30 ന് പുതിയ ഉപകരണം സ്ഥാപിച്ച് മന്ത്രി കെ . രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തത് . 16 ലക്ഷം രൂപ വിലവരുന്ന 60 ടൺ ശേഷിയുള്ള ഉപകരണമാണ് സ്ഥാപിച്ചത്.  രണ്ടാഴ്ചയായി ഈ ഭാഗത്തെ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. 


ആനകളുടെ സുഖചികിത്സ ജൂലൈ ഒന്നിന് ആരംഭിക്കാനിരിക്കെ വേയിങ് ബ്രിഡ്ജ് അടിയന്തരമായി ശരിയാക്കേണ്ടതുണ്ട്. സുഖചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ആനകളുടെ തൂക്കം പരിശോധിക്കാറുണ്ട്. ഇടിമിന്നലിലാണ് യന്ത്രം കേടുവന്നതെന്നും എത്രയും വേഗം ശരിയാക്കുമെന്നുമാണ് ദേവസ്വം നൽകുന്ന വിശദീകരണം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.