തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മൃതദേഹ വില്‍പ്പനയെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍  സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. വില്‍പ്പനയുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നത് ഗൗരവതരമെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.  


അജ്ഞാത മൃതദേഹങ്ങള്‍ ചട്ടപ്രകാരം സൂക്ഷിക്കുന്നില്ലെന്ന പരാമര്‍ശം ഗൗരവമായി വിലയിരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.  കേസ് ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.