കോഴിക്കോട്: തട്ടുകടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിൽ ചത്ത എലിയെ കണ്ടത്തതായി റിപ്പോർട്ട്. മുക്കംകടവ് പാലത്തിന് സമീപമുള്ള തട്ടുകടയിൽനിന്നു വാങ്ങിയ ജീരക സോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സോഡ കുടിച്ച യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയിരിക്കുകയാണ്. സംഭവം നടന്നത് ഞായറാഴ്ച രാത്രിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹീരാ കൺസ്ട്രക്ഷൻസ് എംഡി ഹീരാ ബാബു അറസ്റ്റിൽ


മുക്കം മുത്തേരി സ്വദേശി വിനായകനാണ് തട്ടുകടയിൽനിന്ന് വാങ്ങിയ ജീരക സോഡയിലാണ് ചത്ത എലിയെ കണ്ടെത്തിയത്.  സോഡ കുടിക്കവേ രുചിവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുകയായിരുന്നുവെന്നും ഇതോടെ കുപ്പി പരിശോധിച്ചപ്പോഴാണ് എലി ചത്തത് കണ്ടതെന്നും തുടർന്ന് വിനായകൻ സുഹൃത്തുക്കളെ വിവരമറിയിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് ആരോഗ്യവകുപ്പിലും മുക്കം പോലീസിലും പരാതി നൽകിയിട്ടുണ്ട്.


Also Read: ബുധന്റെ ഉദയം പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ


ജീരകസോഡ പൊട്ടിച്ചു നൽകിയെങ്കിലും എലി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും യുവാവ് പറഞ്ഞപ്പോഴാണ് കണ്ടതെന്നും കടയുടമ പറഞ്ഞു.  ആറുമാസമായി ഇതേ കമ്പനിയുടെ സോഡ കടയിൽ വിൽക്കുന്നുണ്ടെന്നും ഇത്തരമൊരു പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കടയുടമ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.