Kozhikode Car Accident: ആൽവിനെ ഇടിച്ചത് ബെൻസ് തന്നെ; തെളിവ് ലഭിച്ചത് ആൽവിന്റെ ഫോണിൽ നിന്നും!
Death During Promo Shoot In Kozhikode: അപകടത്തിന് കാരണമായ ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
കോഴിക്കോട്: റീൽ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവിന് ജീവൻ നഷ്ടമായ അപകടത്തിന് കാരണം ബെൻസ് കാറാണെന്ന കൃത്യമായ തെളിവ് പോലീസിന് ലഭിച്ചു. ഈ തെളിവ് ആൽവിൻ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോണിൽ നിന്നാണ് ലഭിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമകൾ വാഹനം മാറ്റി പറയുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
Also Read: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇതിനിടയിൽ അപകടത്തിന് കാരണമായ ബെൻസ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മരിച്ച ആൽവിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ആൽവിൻ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ പോലീസിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇതിൽ നിന്നുമാണ് ബെൻസ് ജി വാഗൺ കാറാണ് ഇടിച്ചതെന്ന് വ്യക്തമായത്. സ്ഥാപന ഉടമ സാബിത് ജീവനക്കാരൻ റയീസ് എന്നിവർ രണ്ട് വാഹനങ്ങളിൽ ചേസ് ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ അൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Also Read: സൂര്യൻ ധനു രാശിയിലേക്ക്; ഡിസംബർ 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമാറിയും!
വാഹനമോടിച്ചവർ ആദ്യം പോലീസിന് മൊഴി നൽകിയത് ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം നടന്നത് എന്നായിരുന്നു. ഇടിച്ച തെലങ്കാന രജിസ്ട്രേഷനിലുള്ള ബെൻസ് കാറിന് ഇൻഷുറൻസ് ഇലായിരുന്നു. അതുകൊണ്ടുതന്നെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാനാണ് കള്ള മൊഴി നൽകിയതെന്നും വ്യക്തമായി.
സംഭവത്തിൻറ്‍റെ തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു., പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഈ സ്ഥാപനം സാബിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.