Kottayam : എംജി സർവ്വകലാശാലയിൽ (MG University) ദളിത് ഗവേഷകയോട് (Researcher) ജാതി വിവേചനം കാണിച്ചുവെന്ന സംഭവത്തിൽ നിരാഹാര സമരം (Hunger Strike) തുടരുകയാണ് . ആരോപണ വിധേയനായ അധ്യാപകനെ മാറ്റിയെങ്കിലും, ഡിപ്പാർട്മെന്റിൽ നിന്ന് പുറത്താക്കുന്നത് വരെ സമരം തുടരുമെന്നാണ്  ഗവേഷക അറിയിച്ചത്. കഴിഞ്ഞ ദിവസം ദീപ പി മോഹനൻ ജാതി വിവേചന പരാതി ഉന്നയിച്ച എംജി സർവകലാശാലയിലെ (MG University) അധ്യപകനെ മാറ്റിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെ തുടർന്ന് സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറല്ലെന്ന് ഗവേഷക അറിയിക്കുകയായിരുന്നു. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പ്  മേധാവി നന്ദകുമാർ കളരിക്കലിനെയാണ് മാറ്റിയത്. ഉന്നതാധികാര സമിതി യോഗത്തിലാണ് നന്ദകുമാറിനെ മാറ്റാനുള്ള തീരുമാനമെടുത്തത്.


ALSO READ: Deepa P Mohanan | ​ഗവേഷകയുടെ പരാതിയിൽ നടപടി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി


കൂടാതെ ഡിപ്പാർട്ട്മെന്റ് ഹെഡും , വൈസ് ചാൻസിലറും ചേർന്ന് ചട്ടം ലംഘിച്ചതിന് തെളിവുകൾ ഉണ്ടെന്നും, അത് താൻ പുറത്ത് വിടുമെന്നും സവേഷക പറഞ്ഞു. സമരം നടക്കുന്ന സ്ഥലത്ത് ആർഎംപി നേതാവ് കെകെ രമ സന്ദർശനം നടത്തിയിരുന്നു. മാത്രമല്ല സംഭവം നിയമസഭയിൽ അവതരിപ്പിക്കുമെന്നും ഉറപ്പ് കൊടുത്തു. അതേസമയം സംഭവത്തിൽ ഗവർണർക്ക് പരാതി നല്കാൻ സാധ്യതയുണ്ടെന്നും റിപോർട്ടുണ്ട്.


ALSO READ: R Bindu | ഗവേഷക വിദ്യാർഥിയുടെ സമരം; നീതി ഉറപ്പാക്കുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആർ.ബിന്ദു; നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർഥി


നന്ദകുമാറിനെ പിരിച്ചുവിടണമെന്നും സാബു തോമസിനെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് ​ഗവേഷക ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ നിർദേശത്തെ തുടർന്നാണ് സർവകലാശാല നാനോ സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ മാറ്റിയത്. കോട്ടയം ​ഗസ്റ്റ്ഹൗസിൽ വച്ച് എംജി സർവകലാശാല വിസി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ​


ALSO READ: School Re-Opening : നവംബർ ഒന്നിന് സ്കൂളുകളിൽ പ്രവേശനോത്സവം, ഒക്ടോബർ 27ന് എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി


ഗവേഷകയുടെ പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ ​ഗവർണറെ അറിയിച്ചു. അധ്യാപകനെതിരായ നടപടി കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും സമരത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ​ഗവേഷക വ്യക്തമാക്കി. നന്ദകുമാറിനെ പിരിച്ചുവിടണമെന്നും വിസി സാബു തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇക്കാര്യത്തിൽ സർക്കാർ നേരിട്ട് ഇടപെടണമെന്നും ​ഗവേഷക ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.