Deepu Balakrishnan: നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു
Deepu Balakrishnan: അഗ്നിശമനസേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃശൂർ: നടനും സഹസംവിധായകനുമായ ദീപു ബാലകൃഷ്ണൻ (41) ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രക്കുളത്തിലാണ് മുങ്ങി മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാൻ പോയ ദീപുവിനെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തി.
തുടർന്ന് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറുമ്പുകൾ ഉറങ്ങാറില്ല, വൺസ് ഇൻ മൈൻഡ്, പ്രേമസൂത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിൽ ദീപു ബാലകൃഷ്ണൻ അഭിനയിച്ചിരുന്നു. ജിജു അശോകന്റെ സഹസംവിധായകനായി പ്രവർത്തിക്കുയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...