തിരുവനന്തപുരം : ഡൽഹി മോഡൽ വിദ്യാഭ്യാസം നേരിട്ട് കണ്ട് പഠിക്കാൻ കേരളത്തിൽ നിന്ന് സംഘമെത്തിയെന്ന് ആം ആദ്മി പാർട്ടിയുടെ എംഎൽഎ അതിഷി. അതേത് സംഘമാണെന്ന് ചോദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി രംഗത്തെത്തി. ഇതോടെ കേരള മോഡലും ഡൽഹി മോഡലും സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നിന്നുള്ള സംഘം ഡൽഹിയിലെ കാൽഖാജിയിലുള്ള സ്കൂളുകൾ സന്ദർശിച്ചുയെന്നും, ആ സ്കുളുകളുടെ മാതൃക കേരളത്തിൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ്. എഎപി എംൽഎ അതിഷി തന്റെ ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഏപ്രിൽ 23നുള്ള അതിഷിയുടെ ട്വീറ്റിന് മറുപടിയുമായി മന്ത്രി ശിവൻകുട്ടി ഇന്ന് ഏപ്രിൽ 24ന് രംഗത്തെത്തുകയായിരുന്നു. 



ഡൽഹി മോഡൽ പഠിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അങ്ങനെ ആരെയും അയച്ചിട്ടില്ല. അതോടൊപ്പം കഴിഞ്ഞ മാസം കേരള വിദ്യാഭ്യാസ മോഡൽ പഠിക്കാൻ ഡൽഹിയിൽ നിന്നെത്തിയവർക്ക് എല്ലാ സൗകര്യം ഏർപ്പെടുത്തിയത് ഓർമ്മപ്പെടുത്തുന്നു. കേരളത്തിൽ നിന്നെത്തിയെ ഏത ഔദ്യോഗിക സംഘത്തെയാണ് എഎപി എംഎൽഎ സ്വീകരിച്ചതെന്ന് അറിഞ്ഞാൽ കൊള്ളാമെന്ന് ശിവൻകുട്ടി അതിഷിയുടെ ട്വീറ്റിന് മറുപടിയായി ചോദിച്ചു. 



ഇതിന് പിന്നാലെ കേരള മോഡലും ഡൽഹി മോഡലും ട്വിറ്ററിൽ ചർച്ചയായി, ട്രെൻഡിങ്ങിലാകുകയും ചെയ്തു. പിന്നാലെ വിശദീകരണവുമായി എഎപി എംഎൽഎ വീണ്ടുമെത്തുകയും ചെയ്തു. 



വാട്സ്ആപ്പിലൂടെയുള്ള വാർത്ത കുറിപ്പ് പങ്കുവെച്ചാണ് അതിശി മന്ത്രിക്കുള്ള മറുപടിയുമായി എത്തിയത്. എന്നാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ബന്ധമില്ലാത്ത സിബിഎസ്ഇ സഹോദയ വിദ്യായലയങ്ങളുടെ അസോസിയേൽൻ അധികാരികളാണ് ഡൽഹി മോഡൽ പഠിക്കാൻ രാജ്യതലസ്ഥാനത്തെത്തിയതെന്ന് എഎപി എംഎൽഎ ട്വിറ്ററിൽ പങ്കുവെച്ച വാർത്ത കുറുപ്പിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി ടി.ഐ വിക്ടർ കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലെക്സെസ് ട്രെഷറർ ഡോ. എം ദിനേഷ് ബാബു എന്നിവരാണ് ഡൽഹി വിദ്യാഭ്യാസ മോഡഷ പഠിക്കാനായി രാജ്യതലസ്ഥാനത്തേക്ക് പോയത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.