500,100 നോട്ടുകളുടെ അസാധുവാക്കല്‍: കേരളാ ഭാഗ്യക്കുറി നറുക്കെടുപ്പും അച്ചടിയും താൽകാലികമായി നിര്‍ത്തിവെച്ചു
സംസ്ഥാനത്തെ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് താൽകാലികമായി നിര്‍ത്തിവെച്ചു. നവംബര്‍ 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിയത്. ലോട്ടറി അച്ചടിക്കുന്ന കെബിപിഎസിന് ലോട്ടറി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അടുത്താഴ്ചത്തെ ലോട്ടറി വില്‍പ്പന റദ്ദാക്കി.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് താൽകാലികമായി നിര്‍ത്തിവെച്ചു. നവംബര്‍ 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിയത്. ലോട്ടറി അച്ചടിക്കുന്ന കെബിപിഎസിന് ലോട്ടറി ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് അടുത്താഴ്ചത്തെ ലോട്ടറി വില്‍പ്പന റദ്ദാക്കി.
1000, 500 രൂപകൾ പിൻവലിച്ചതു മൂലമുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് വില്‍പ്പന കുറഞ്ഞതാണ് അച്ചടി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. വന്‍വില്‍പ്പന നടന്നിരുന്ന ലോട്ടറികള്‍ക്ക് പോലും ആവശ്യക്കാര്‍ കുറഞ്ഞെന്ന് ലോട്ടറി ഡയറക്ടര്‍ പറഞ്ഞു.
ചൊവ്വാഴ്ച മുതല്‍ 19 വരെയുള്ള ലോട്ടറികളുടെ നറുക്കെടുപ്പും നീട്ടിവച്ചു. 22 മുതല്‍ 26 വരെയുള്ള തീയതികളിലായിരിക്കും നറുക്കെടുപ്പ് നടക്കുക.