കാസർഗോഡ്: നിപാ വൈറസ് പടർന്നു പിടിക്കുന്നതോടൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോര്‍ട്ട്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

കാസർഗോഡ് ജില്ലയിൽ മാത്രംഇതുവരെ 50 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മലയോര മേഖലകളിലാണ് ഡെങ്കിപ്പനി പടരുന്നത്. കിനാലൂർ, ബേളൂർ, കരിന്തളം പഞ്ചായത്തുകളിലാണ് പനി ബാധിതർ കൂടുതലുള്ളത്.


അതേസമയം, ജില്ലയിലെ ആശുപത്രികളിൽ മുന്നൂറോളം പേരാണ് ഡെങ്കിപ്പനി ബാധയുണ്ടെന്ന സംശയത്താൽ ചികിത്സ തേടിയത്. ഇതിൽ 50 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിബാധ സ്ഥിരീകരിച്ച 27 പേർ ഇപ്പോള്‍ ജില്ലാ ആശുപത്രില്‍ ചികിത്സയിലാണ്. 


ഡെങ്കിപ്പനി ബാധ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.