തിരുവനന്തപുരം: Dengue Cases In Kerala: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പ് പ്രത്യേക ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാ​ഗ്രത. സംസ്ഥാന തലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും ആരോ​ഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ സാമൂഹ്യപ്രതിബദ്ധതയുള്ളരാക്കി മാറ്റാൻ നിയമ വ്യവസ്ഥയ്ക്കു കഴിയണം: മന്ത്രി ആർ. ബിന്ദു


മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗത്തിലാണ് ഈ  തീരുമാനം കൈക്കൊണ്ടത്.  മറ്റ് ജില്ലകളിൽ കൊതുകു നശീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കാനും. ഇതിനായി ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കണമെന്നും അവലോകന യോ​ഗത്തിൽ നിർദേശമുണ്ടായി. കൂടാതെ വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം, ബ്ലോക്കായ ഓടകൾ, അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, വെള്ളത്തിന്റെ ടാങ്കുകൾ, വീടിനകത്തെ ചെടികൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.


Also Read: 


കൂടാതെ അവലോകന യോഗത്തിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നീണ്ടു നിൽക്കുന്ന പനി ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഒപ്പം വീടിനകത്തും പുറത്തും വെളളം കെട്ടിനിൽക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും ചെടിച്ചട്ടികളിലും ഫ്രിഡ്ജിലെ ട്രേയിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.