Devananda Death: ദേവനന്ദയുടെ ജീവനെടുത്തത് ഷിഗെല്ല, പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് കണ്ണൂർ കരിവെള്ളൂർ സ്വദേശിനിയായ ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
കാസർകോട്: ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് കണ്ണൂർ കരിവെള്ളൂർ സ്വദേശിനിയായ ദേവനന്ദ മരിച്ചതിനു കാരണം ഷിഗെല്ല സോണി ബാക്ടീരിയയെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ഷിഗെല്ല ബാക്റ്റീരിയ ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ലഭിച്ചതിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് മെയ് 1 നാണ് ദേവനന്ദ മരിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദേവനന്ദ മരിക്കുന്നത്. കാസർകോട് ചെറവത്തൂരിലെ ഒരു കൂൾ ബാറിൽ നിന്ന് ഷവർമ്മ കഴിച്ചതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായത്.
Also Read: Shawarma Food Poison : കാസർകോട് ഷവർമ കഴിച്ച വിദ്യാർഥിനി മരിച്ചു; 14 പേർ ആശുപത്രിയിൽ
അതേസമയം, ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ. വി. രാംദാസ് അറിയിച്ചു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ 3 പേരുടെ സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിഎംഒ വ്യക്തമാക്കി. അസുഖബാധിതരായ എല്ലാവരിലും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണ് വിലയിരുത്തൽ.
അതേസമയം, ദേവനന്ദ മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. ഈ കേസിൽ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം വ്യാഴാഴ്ച റിപ്പോർട്ട് നൽകും. ദുബായിലുള്ള സ്ഥാപനയുടമ കാലിക്കടവ് സ്വദേശി കുഞ്ഞമ്മദിനായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. ഷവർമ കഴിച്ച് വിവിധ ആശുപത്രികളിൽ 52 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, ഷിഗെല്ല വ്യാപന ആശങ്കയെത്തുടർന്ന് കാസർകോട് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. ഷവർമ കഴിച്ച് ആശുപത്രിയിലായവർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണം ഷിഗെല്ലാ ബാക്ടീരിയ ആണെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...