Devikulam Election: ദേവികുളത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കി, എ രാജ എംഎൽഎയ്ക്ക് തിരിച്ചടി
Devikulam Assembly Election: പട്ടികജാതി സംവരണത്തിന് രാജക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി, രാജയുടെ വിവാഹ ചിത്രങ്ങളും കോടതി പരിശോധിച്ചു
ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഹൈക്കോടതിയാണ് ഉത്തരവിട്ടത്. സിപിഎം എംഎൽഎ എ.രാജയുടെ വിജയമാണ് അസാധുവാക്കിയത്. യുഡിഎഫ് സ്ഥാനാർഥി ഡികുമാറിൻെ ഹർജിയിലാണ് ഉത്തരവ്. 7848 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് എ രാജ ദേവികുളത്ത് വിജയിച്ചത്. എ രാജക്ക് സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന കണ്ടെത്തലിലാണ് കോടതി ഉത്തരവ്.
രാജയ്ക്ക് പട്ടികജാതി സീറ്റിൽ അർഹതയില്ലെന്നാണ് കണ്ടെത്തൽ. അതേസമയം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യം റദ്ദാക്കിയ തിരഞ്ഞെടുപ്പുകളിൽ ഒന്ന് ദേവികുളത്തെയായിരുന്നു. റോസമ്മ പുന്നൂസിൻറെ വിജയമാണ് അന്ന് റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...