Dewasom Board: ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതി,വഴിപാടുകൾക്ക് പ്രത്യേകം സോഫ്റ്റ് വെയർ
135 കോടിയിലധികം രൂപാ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്നു.
Trivandrum: കേരളത്തിലെ ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പ്രത്യേക കർമ്മ പദ്ധതി കോവിഡ് പശ്ചാത്തലത്തിൽ ലോക് ഡൗൺ മൂലം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാൻ സാധിക്കാത്തതിനാൽ വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സാമ്പത്തികപ്രതിസന്ധി ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയെയും ബാധിക്കാതിരിക്കാൻ 135 കോടിയിലധികം രൂപാ കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ അനുവദിച്ചിരുന്നു.
ALSO READ: Sabarimala വരുമാനം ഇടിഞ്ഞു: ദേവസ്വം ബോർഡ് കടം വാങ്ങും
ദേവസ്വം ബോർഡുകളുടെ പക്കൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വിവാദ രഹിതമായി പരമാവധി ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ക്ഷേത്രങ്ങളിലെ വഴിപാട്, പ്രസാദം തുടങ്ങിയ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ദേവസ്വം ബോർഡുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുവായ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നതിനും നിശ്ചയിച്ചു.
ദേവസ്വം ബോർഡുകളുടെ സംയുക്ത നിയന്ത്രണത്തിൽ സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക താന്ത്രിക പഠനകേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച് ഒരു പ്രോജക്ട് തയ്യാറാക്കുന്നതിനും ക്ഷേത്രങ്ങളിൽ പാരമ്പര്യ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഒക്ടോബർ 15-നകം ദേവസ്വം ബോർഡുകൾ ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നിർദ്ധേശങ്ങൾ തയ്യാറാക്കി നൽകണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA