Kerala Police : ഡിജിപിയുടെ പരാതി പരിഹാര അദാലത്ത് കാസർകോട്ടും നടന്നു
DGP Anil Kanth പരാതി പരിഹാര അദാലത്ത് കാസർകോട് (Kasargod) സംഘടിപ്പിച്ചു.
Kasargod : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ (DGP Anil Kanth) പരാതി പരിഹാര അദാലത്ത് കാസർകോട് (Kasargod) സംഘടിപ്പിച്ചു. 41 പരാതികളാണ് പരിഗണിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളും അദ്ദേഹം സ്വീകരിച്ചു.
പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. അദാലത്തിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരത്തെ നിര്‍വ്വഹിച്ചു. പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളില്‍ ഇതിനകം തന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു.
വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ അദാലത്തില്‍ പങ്കെടുത്തു.
ALSO READ : Poovar Si| മൂത്രം ഒഴിക്കാൻ ഇറങ്ങിയാളെ മർദ്ദിച്ചു, പൂവാർ എസ്.ഐ.ക്ക് സസ്പെൻഷൻ
കണ്ണൂര്‍ ജില്ലയിൽ നടന്ന അദാലത്തിൽ സിറ്റിയില്‍ നിന്ന് 24 ഉം റൂറല്‍ ജില്ലയില്‍ നിന്ന് 32 ഉം പരാതികളുമാണ് ലഭിച്ചത്. കൂടാതെ ഒട്ടനവധി പേരാണ് മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്യാതെ അദാലത്തില്‍ പങ്കെടുക്കാനെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...