തിരുവനന്തപുരം: ഡി.ജി.പിയും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മേധാവിയുമായ ഡോ. ടികെ വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കും. ഞായറാഴ്ചയാണ് ടികെ വിനോദ് കുമാർ വിരമിക്കുന്നത്. 1992 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് വിനോദ് കുമാർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി ഒ.എൻ.ജി.സിയിൽ ജോലി ചെയ്യവേയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്റ് എന്നീ സബ് ഡിവിഷനുകളിൽ എ.എസ്.പിയായും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്.പിയായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും സേവനം അനുഷ്ഠിച്ചു.


ALSO READ: അമ്മ നഷ്‌ടമായ കുഞ്ഞിനെ തന്റെ കുഞ്ഞിനൊപ്പം പ്രസവാവധി തീരും വരെ നോക്കാം, പോലീസ് ഉ​ദ്യോസ്ഥയുടെ വാക്കുകൾ വൈറൽ


കെ.എ.പി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാണ്ടന്റ് ആയിരുന്നു. ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളിലും ഇന്റലിജൻസ് മേധാവിയായി ആറ് വർഷത്തിലേറെയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നീ പദവികളും വഹിച്ചു.


യു.എൻ മിഷന്റെ ഭാഗമായി ബോസ്നിയ, സിയാറ ലിയോൺ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും 2021ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ വിരമിക്കുന്ന ഡി.ജി.പിക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.