പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഡിജിപിയുടെ അദാലത്ത് ഓഗസ്റ്റ് 17 ന്
ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്
ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, ടെലികമ്മ്യൂണിക്കേഷന്‍, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരളാ പോലീസ് അക്കാദമി, പോലീസ് ട്രെയിനിംഗ് കോളേജ്, റെയില്‍വേ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നടത്തുന്ന ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് അഞ്ചു വരെ പരാതി നല്‍കാം.
ഓഗസ്റ്റ് 17 നാണ് അദാലത്ത്. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.