Dharmajan Bolgatty സ്ഥാനാർഥിത്വം ഉറപ്പിച്ചു, ബാലുശ്ശേരിയോ വൈപ്പിനോ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല
ദളിത് സംവരണമായ ബാലുശ്ശേരി മണ്ഡലത്തിൽ വിജയ സാധ്യതയുണ്ടെന്നാണ് താരം അവകാശപ്പെടുന്നത്
കൊച്ചി: നടൻ ധർമ്മജൻ ബോൾഗാട്ടി(Dharmajan Bolgatty) മത്സരിക്കുമോ ഇല്ലയോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ധർമ്മജനെ മത്സരിക്കാൻ തന്നെയാണ് കോൺഗ്രസ്സിന്റെ തീരുമാനമെങ്കിലും മണ്ഡലത്തിന്റെ കാര്യത്തിൽ മാത്രം ഇപ്പോഴും തീരുമാനമായിട്ടില്ല. വൈപ്പിനോ,ബാലുശ്ശേരിയോ ആണ് ധർമ്മജനെ മത്സരിപ്പിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ. എന്നാൽ രണ്ടിടത്തും വിജയ സാധ്യത പിന്നോക്കമാണ്.
ദളിത് സംവരണമായ ബാലുശ്ശേരി മണ്ഡലത്തിൽ വിജയ സാധ്യതയുണ്ടെന്നാണ് താരം അവകാശപ്പെടുന്നതെങ്കിലും.അതേസമയം ധര്‍മജന്റെ വിജയസാധ്യത കോണ്‍ഗ്രസ് പരിശോധിക്കും. ഇത് രാഹുൽ ഗാന്ധി(Rahul Gandhi) തന്നെ നേരിട്ടായിരിക്കുമെന്നാണ് സൂചന.നേരത്തെ കോൺഗ്രസ്സിന്റെ വടക്കന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനനുമായി ധര്‍മജന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് വ്യക്തമാണ്. വിജയസാധ്യത ചര്‍ച്ചയായെങ്കിലും എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
പുതുമുഖങ്ങൾ പൊതു സമ്മതിയുള്ളവർ തുടങ്ങിയവരെ മത്സര രംഗത്തെത്തിക്കണമെന്ന ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം ശക്തമായി തന്നെ നടപ്പാക്കാനാണ് കോണ്‍ഗ്രസ്(Congress) ഒരുങ്ങുന്നത്. ധര്‍മ്മജന്‍ ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്‍മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തെ രാഷ്ട്രീയത്തിലേയ്ക്ക് ഇറക്കാന്‍ ആലോചനകള്‍ നടക്കുന്നത്.
ALSO READ: VK Sasikala ഇന്ന് ചെന്നൈയിൽ; കനത്ത സുരക്ഷാവലയത്തിൽ Tamil Nadu
പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നാലര പതിറ്റാണ്ടായി കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. സമീപ ദിവസങ്ങളില്‍ ധര്‍മ്മജന്‍ ബാലുശ്ശേരിയില്‍ ചില പരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ധര്‍മ്മജന്‍ന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയതായാണ് സൂചന..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...