കോഴിക്കോട്: സംവിധായിക കുഞ്ഞില മാസിലമണി പോലീസ് കസ്റ്റഡിയിൽ. കോഴിക്കോട് വനിതാ ചലച്ചിത്ര മേളയ്ക്കിടെയാണ് സംഭവം. കെ കെ രമയെ പിന്തുണച്ച് കുഞ്ഞില മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൻറെ ചിത്രം മന:പൂർവ്വം മേളയിൽ നിന്നും ഒഴിവാക്കിയെന്നും കുഞ്ഞില പറയുന്നു.തൻെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് സംസാരിക്കുന്ന ഫേസ്ബുക്ക് ലൈവും കുഞ്ഞില പങ്ക് വെച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

'അത് പ്രസംഗത്തിലെ ശൈലിയാകാം'; എം.എം.മണിയെ പിന്തുണച്ച് കോടിയേരി


തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ.രമയ്ക്കെതിരായ മുൻമന്ത്രി എം എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗത്തിൽ അൺപാർലമെന്ററി ആയിട്ട് ഒന്നുമില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയ്ക്കകത്ത് നടന്ന കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കും. ഇത് സഭയ്ക്കകത്ത് തീർക്കേണ്ട വിഷയമാണെന്നും കോടിയേരി പറഞ്ഞു. പാർട്ടി വിഷയം ചർച്ച ചെയ്തിട്ടില്ല. മണിയുടെ പ്രസംഗത്തിലെ ശൈലി ഇങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 


കേരളത്തിലെ പദ്ധതികൾ കേന്ദ്രത്തിൻ്റെതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലേക്കുള്ള കേന്ദ്രമന്ത്രിമാരുടെ സന്ദർശനം സദുദ്ദേശപരമല്ല. എസ്. ജയശങ്കർ തിരുവനന്തപുരത്തെത്തി വിവിധയിടങ്ങൾ സന്ദർശിച്ചതിനെ കുറിച്ചായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.