ഗുരുവായൂര്‍:  പാര്‍ട്ടിയില്‍ അഭിപ്രയവ്യതാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും താന്‍ ഏകാനല്ലയെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയിലെ ഐക്യത്തെ ബാധിക്കില്ലയെന്നും എം.ടി.രമേശും,ശോഭാ സുരേന്ദ്രനും, എ.എന്‍.രാധാകൃഷ്ണനും തന്‍റെ ടീമില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


കൂടാതെ പാര്‍ട്ടിയില്‍ പ്രസിഡന്റ് മഹാനാണെന്ന നിലപാടില്ലയെന്നും ടീമാണ് എല്ലാം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


പൊലീസിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതിയുടെയും ഉറവിടമെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. 


കൂടാതെ രമേശ്‌ ചെന്നിത്തലയുടെ കാലത്തും വന്‍ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ പൊലീസിന്‍റെ പണം ദുരുപയോഗിച്ചതിന്‍റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബിജെപി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


മാത്രമല്ല ഹൈന്ദവരെ കേന്ദ്രീകരിച്ചു മാത്രമല്ല ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമ ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭാഷാപ്രയോഗത്തില്‍ ശ്രദ്ധിക്കണമെന്നും പോരായ്മകള്‍ തിരുത്തുമെന്നും പറഞ്ഞ അദ്ദേഹം ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്നും അഭിപ്രായപ്പെട്ടു.