തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം 27ന് ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഗുണഭോക്താക്കൾക്ക്‌ 1600 രൂപ വീതമാണ്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിൽ എത്തിച്ചും പെൻഷൻ ലഭ്യമാക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നുവെന്നും ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്


ക്ഷേമപെന്‍ഷന്‍ ചൊവ്വാഴ്ച മുതല്‍ രണ്ടു ഗഡു വിതരണം ചെയ്യും


തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്ച മുതൽ രണ്ടു ​ഗഡു കൂടി വിതരണം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. 3200 രൂപ വീതമാണ് ​ഗുണഭോക്താക്കൾക്ക് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ, മസ്റ്ററിൽ നടത്തിയ മുഴുവൻ പേർക്കും ക്ഷേമ പെൻഷൻ ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും അനുവദിച്ചിട്ടുണ്ട്.


ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയ അർഹരായ വ്യക്തികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട്  വീട്ടിൽ എത്തിച്ചും പെൻഷൻ നൽകും. ക്ഷേമ പെൻഷൻ വൈകുന്നതുമായി സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.