ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നത് ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വയനാട് മുട്ടിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി തെളിവുകൾ ഉണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര അന്വേഷണ സംഘങ്ങൾ കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പോവുകയാണെന്നും എന്ത് ധാർമികതയാണ് കേരളത്തിലെ ബിജെപി സ്ഥാനാർഥികൾക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.  കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിനിടയിൽ ഇത്തരം ഒരു നിയമം കൊണ്ടുവന്നതായി ബിജെപിക്ക് കാണിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.  


ALSO READ: വയനാട് അനധികൃത മരം മുറി കേസിൽ ഡിഎഫ്ഒയ്ക്ക് അടക്കം സസ്പെൻഷൻ


രാത്രിയാത്രാ വിഷയം, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ കേരളത്തിന് കർണാടക  സഹകരണവും പിന്തുണയും നൽകുമെന്നും, ശിവകുമാർ പറഞ്ഞു.  യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ സലാം നീലിക്കണ്ടി അധ്യക്ഷനായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ തുടങ്ങിയവർ സംസാരിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.