PV Anvar: കൈവിട്ട് ഡിഎംകെ, അൻവറിന്റെ അടുത്ത നീക്കം എന്ത്?
മഞ്ചേരിയിൽ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിരീക്ഷകരായി ഡിഎംകെ പ്രതിനിധികൾ എത്തുമെന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു.
എൽഡിഎഫ് വിട്ട നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടിൽ ഡിഎംകെ നേതൃത്വം. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്റ്റാലിൻ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ഇളങ്കോവിൽ പറഞ്ഞു. സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന പിണറായി വിജയനെ ഡിഎംകെ പിണക്കാൻ സാധ്യതയില്ല. സംസ്ഥാനത്തും ദേശീതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയാണ് ഡിഎംകെ.
അൻവർ ഇന്നലെ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. മഞ്ചേരിയിൽ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിരീക്ഷകരായി ഡിഎംകെ പ്രതിനിധികൾ എത്തുമെന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ അൻവർ പറഞ്ഞിരുന്നു.
ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നുമാണ് പിവി അൻവർ അറിയിച്ചത്. ഈ സാമൂഹ്യ മുന്നേറ്റത്തിൻ്റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മത്സരിക്കുന്നത് ഇതേ പേരിലാകുമോ എന്നത് പറയാനാകില്ലെന്നും സാങ്കേതികമായ പല കാര്യങ്ങളും അതിനുണ്ടെന്നും അൻവർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യപരമായ മുന്നേറ്റമായത് കൊണ്ടാണ് സംഘടനയ്ക്ക് ഈ പേര് നിശ്ചയിച്ചതെന്നും അൻവർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.