ജീവിക്കാൻ ലോട്ടറി വിൽക്കുന്ന ഈ സിനിമാ നടിയെ അറിയമോ; നമ്മളെ ചിരിപ്പിച്ച ആ ഡയലോഗ് ആരും മറക്കില്ല
ആലപ്പുഴ അരൂരിൽ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോൾ ലോട്ടറി വിൽപ്പനക്കാരിയായ മേരിയെ ഒരുപക്ഷേ നമ്മളിൽ പലരും കണ്ടുകാണും. ഒരുപക്ഷേ ഈ സ്ത്രീയെ മുൻപ് എപ്പഴോ കണ്ടിട്ടുണ്ടല്ലോ എന്നും ഒന്നോർത്തിട്ടുണ്ടാവും. ആക്ഷൻ ഹീറോ ബിജു എന്ന സിനിമ കണ്ടവരാരും ഈ മുഖം മറക്കില്ല. സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിച്ച അതേ മുഖം തന്നെയാണിത്. എഴുപുന്ന സ്വദേശി മേരി.
ആലപ്പുഴ: വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴും അഭ്രപാളികൾക്ക് പുറത്ത് പലരുടേയും ജീവിതം നിറം മങ്ങിയതാണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മേരി. നർമ്മം കലർന്ന സംഭാഷണങ്ങളിലൂടെ നമ്മെ ഏറെ ചിരിപ്പിച്ച പ്രേക്ഷകർ മറന്നു കാണില്ല. എന്നാൽ ഇന്ന് മേരിയ്ക്ക് പറയാനുള്ളത് കണ്ണീർകഥയാണ്.
ആലപ്പുഴ അരൂരിൽ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോൾ ലോട്ടറി വിൽപ്പനക്കാരിയായ മേരിയെ ഒരുപക്ഷേ നമ്മളിൽ പലരും കണ്ടുകാണും. ഒരുപക്ഷേ ഈ സ്ത്രീയെ മുൻപ് എപ്പഴോ കണ്ടിട്ടുണ്ടല്ലോ എന്നും ഒന്നോർത്തിട്ടുണ്ടാവും. ആക്ഷൻ ഹീറോ ബിജു എന്ന സിനിമ കണ്ടവരാരും ഈ മുഖം മറക്കില്ല. സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിച്ച അതേ മുഖം തന്നെയാണിത്. എഴുപുന്ന സ്വദേശി മേരി.
Read Also: സഹായം ചോദിച്ച് കളക്ടർ, പെൺകുട്ടിയുടെ പഠനചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ
രോഗബാധിതനായ മകനെ ചികിത്സിക്കാൻ നമ്മളെയൊക്കെ ഏറെ ചിരിപ്പിച്ച മേരി പൊരിവെയിലിൽ ലോട്ടറി വിൽപ്പനയുമായി അലയുകയാണ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് മേരി ശ്രദ്ധിക്കപ്പെട്ടത്. കണ്ണീർകഥയാണ് മേരിയുടേത്.
മകളെ വിവാഹം കഴിപ്പിച്ചു. മകൻ രോഗബാധിതൻ. സിനിമയിൽ പ്രതീക്ഷ വെച്ച് ഒരു വീടെന്ന സ്വപ്നവുമായി മേരി മുന്നിട്ടിറങ്ങി. ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തു. ഒടുവിൽ ജപ്തിയിൽ എത്തി നിൽക്കുന്നു. കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ട്.
അതിലേക്ക് അഭിനയിക്കാനായി ആരുടെയെങ്കിലും ഒരു വിളി പ്രതീക്ഷിക്കുന്നുണ്ട്. തന്നെ തുണയ്ക്കാതെ പോയ ഭാഗ്യദേവതയെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ലോട്ടറി ടിക്കറ്റുമായാണ് മേരിയുടെ ഇപ്പോഴത്തെ സഞ്ചാരം. ഏറെ പ്രിയപ്പെട്ട അഭിനയലോകം തന്നെ കൈവെടിയില്ലെന്ന പ്രതീക്ഷയിലാണ് മേരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...