Suicide News: മകൻ കാനഡയിൽ അപകടത്തിൽ മരിച്ചു; ഡോക്‌ടറായ അമ്മ വിവരമറിഞ്ഞ് ജീവനൊടുക്കി!
Kayamkulam News: കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിലെ ഡോക്‌ടറാണ്.
കായംകുളം: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറായ മെഹറുന്നിസയെ കായംകുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മകൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചെന്ന വിവരം അറിഞ്ഞതിനു പിന്നാലെയാണു ഡോ. മെഹറുന്നിസ ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
Also Read: വിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയേയും മകളേയും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ!
കായംകുളം പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീക് റഹ്മാന്റെ ഭാര്യയായ മെഹറുന്നീസ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇഎൻടി വിഭാഗത്തിലെ ഡോക്‌ടറാണ്. ഇവരുടെ മകനായ ബിന്യാമിൻ കാനഡയിൽ എൻജിനീയറിങ്ങിനു പഠിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിന്യാമിൻ വാഹനാപകടത്തിൽ മരിച്ചത്. വിവരമറിഞ്ഞതു മുതൽ കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ.
Also Read: 700 വർഷങ്ങൾക്ക് ശേഷം നവംബറിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!
തുടർന്ന് ഇന്ന് രാവിലെ 7:30 ഓടെ മെഹറുന്നീസയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി ഇവരുടെ സുഹൃത്ത് പറഞ്ഞിരുന്നു. ഇവരുടെ ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയമ നോക്കിയാണ് ഡോക്ടർ ജീവനൊടുക്കിയത്. മെഹറുന്നീസയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.