Doctor Shahana Death | ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ , സുഹൃത്ത് ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു
Doctor Shahana Death: ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിച്ചിരുന്നു
തിരുവനന്തപുരം: ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ഡോക്ടര്‍ ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡൻറായിരുന്ന റുവൈസ്. സംഭവത്തിന് പിന്നാലെ റുവൈസിനെ സംഘടനയിൽ നിന്നും പുറത്താക്കി. ആത്മഹത്യാ പ്രേരണാ കുറ്റം, സ്ത്രീധന നിരോധന വകുപ്പ് എന്നിവ ചുമത്തി റുവൈസിനെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇതിൽ പലതും ജാമ്യമില്ലാ വകുപ്പുകളാണ്.
ഷഹനയും റുവൈസും അടുപ്പത്തിലായിരുന്നതും വിവാഹം നിശ്ചയിച്ചതും തുടങ്ങിയ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. റുവൈസ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം.
വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നെന്നും ഇത് കൊടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇയാൾ വിവാഹത്തിൽ നിന്നും പിൻമാറിയതെന്നും പറയുന്നു.സ്ത്രീധനമായി റുവൈസും, കുടുംബവും ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറുമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.