പത്തനംതിട്ട: ആതുര സേവനത്തൊടുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചുകൊണ്ട് ഒരു നാടിനാകെ അഭിമാനമാവുകയാണ്  ഡോ. ശശിധരൻ പിള്ള. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനായി സ്ഥലം സൗജ്യമായി  വിട്ടുനൽകിക്കൊണ്ടാണ് ശശിധരൻ പിള്ള  തന്റെ പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡോ. ശശിധരൻ പിള്ളക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രിയോടുള്ള ബന്ധം തലമുറകൾക്ക് മുമ്പേ ആരംഭിച്ചിട്ടുള്ളതാണ്. ശ്രീ മൂലം തിരുനാൾ മഹാരാജാവ് തിരുവനന്തപുരം, കൊല്ലം, മാവേലിക്കര, കോട്ടയം എന്നിവിടങ്ങളിൽ ജില്ലാ ആശുപത്രികൾ സ്ഥാപിച്ചതിനൊപ്പം പണിതീർത്തതാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയും. 

Read Also: എം.എം.മണിയെ തള്ളി സ്പീക്കർ. കെ.കെ.രമക്കെതിരായ വിധി പരാമർശം പിൻവലിച്ച് എം.എം. മണി


ആശുപത്രി നിർമ്മാണത്തിനായി ഡോ ശശിധരൻ പിള്ളയുടെ മുത്തച്ഛൻ അടക്കം പ്രദേശത്തെ മൂന്നോളം കുടുംബങ്ങൾ സൗജന്യമായി വിട്ടുനൽകിയ മൂന്നര ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമ്മിച്ചിട്ടുള്ളത്. ആശുപത്രി സൂപ്രണ്ടായിരിക്കെ 1999 ൽ പേ വാർഡിലേക്കുള്ള വഴിക്കായി ഡോ. ശശിധരൻ പള്ള സ്വന്തം പുരയിടത്തിൽ നിന്നും മൂന്ന് സെന്റ് ആരും ആവശ്യപ്പെടാതെ തന്നെ വിട്ടു നൽകി. 


ആശുപത്രി കുടിവെള്ള പദ്ധതിക്കായി വൈദ്യുത കണക്ഷൻ നൽകാൻ മറ്റ് വഴികളില്ലാതെ വന്നപ്പോഴും സ്വന്തം പുരയിടത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ ഡോ. ശശിധരൻ പിള്ള നിർദ്ദേശം നൽകുകയായിരുന്നു. ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ വഴിക്കായി സ്ഥലം ആവശ്യപ്പെട്ടപ്പോഴും ഡോ. ശശിധരൻ പിള്ളക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. 

Read Also: മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന കടുവ കൂട്ടിലായി


ആശുപത്രി വികസനത്തിനായി വഴി നൽകിയ ഡോ. ശശിധരൻ പിള്ളയെ പ്ലാന്റ് ഉത്ഘാടന ചടങ്ങിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പൊന്നാടയണിയിച്ച് ആദരിച്ചു. 1994 മുതൽ 99 വരെയുള്ള വർഷങ്ങളിൽ  ജില്ലാ ആശുപത്രി സൂപ്രണ്ടായിരുന്നു അദ്ദേഹം.  


നിലവിൽ  ജില്ലാ കാൻസർ സെന്ററിന്റെ മേധാവിയാണ് ശശിധരൻ പിള്ള. എന്നാൽ കോഴഞ്ചേരി നിവാസികളുടെ സ്വപ്നമാണ് ഈ ആശുപത്രിയുടെ വികസനം എന്നും അതിനായി സ്ഥലം വിട്ടുനൽകിയത് തന്റെ കടമയാണെന്നുമാണ് ഡോ. ശശിധരൻ പിള്ള പറയുന്നത്.

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.