Doctors Strike: ആരോഗ്യമന്ത്രിയുമായി ഇന്ന് ചർച്ച; അനുകൂല നടപടി എടുത്തേക്കും
Doctors Strike: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സമരം തുടരുന്ന പിജി ഡോക്ടര്‍മാരുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നടക്കും.
തിരുവനന്തപുരം: Doctors Strike: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സമരം തുടരുന്ന പിജി ഡോക്ടര്‍മാരുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നടക്കും.
ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പിജി ഡോക്ടര്‍മാരുമായി (Doctors STrike) ഇന്ന് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയ്ക്ക് സന്നദ്ധരാണെന്ന് സർക്കാർ സമരക്കാരെ അറിയിക്കുകയും അവർ അത് അംഗീകരിക്കുകയുമായിരുന്നു.
Also Read: Doctors strike | പിജി ഡോക്ടർമാരുമായി ചർച്ചയില്ല; ഹൗസ് സർജൻമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
ഡോക്‌ടർമാരുടെ എമർജൻസി ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചുള്ള സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. രാവിലെ 10:30 ഓടെ ചർച്ച നടത്താമെന്നാണ് ഡോക്ടർമാർക്ക് ലഭിച്ച അനൗദ്യോഗിക അറിയിപ്പ്. ചർച്ചയിൽ കൂടുതൽ ജൂനിയർ ഡോക്ടർമാരുട നിയമനവും സ്‌റ്റൈഫൻഡ് വർദ്ധനയും ഡോക്‌ടർമാർ ആവശ്യപ്പെടും.
പിജി ഡോക്ടര്‍മാരുടെ (PG Doctros Strike) പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ് എന്നാണ് റിപ്പോർട്ട്.
Also Read: Omicron: ഒമിക്രോൺ ഭീഷണിയ്ക്കിടയിൽ സന്തോഷവാർത്ത, അണുബാധ വെറും 90 മിനിറ്റിനുള്ളിൽ കണ്ടെത്താം
അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് (Doctors Strike) നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് ഹൗസ് സര്‍ജന്‍മാർ തുടര്‍ സമരം വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോർട്ട്.
ഇന്നലെ പിജി ഡോക്ടർമാരുട സമരത്തെ പിന്തുണച്ച് IMA (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രംഗത്ത് വന്നിരുന്നു. മാത്രമല്ല പിജി ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും ഐഎംഎ അറിയിച്ചു.
Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..!
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ.എ ജയലാല്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...