ഇതെന്തൊരു ക്രൂരത... സ്ത്രീകൾ മാത്രമുള്ള വീട്ടിലെ വളർത്തുനായയുടെ കാലടിച്ചൊടിച്ചു
രണ്ടു കാലുകാലുകള്‍ക്കാണ് ഏറെ പരുക്ക്. തുടർന്ന് നായയുടെ കാലുകള്‍ക്ക് പ്ലാസ്റ്ററിട്ടു.
മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് ഒരറുതിയും വന്നിട്ടില്ല എന്നതിന്റെ തെളിവാണ് ആലപ്പുഴയിൽ നടന്ന സംഭവം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ വളര്‍ത്തുനായയുടെ കാലുകള്‍ അടിച്ചൊടിച്ച് ക്രൂരത. ആലപ്പുഴ കോടംതുരുത്തിലാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ കാവല്‍ നായയെ അജ്ഞാതര്‍ ആക്രമിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നടക്കാന്‍ പറ്റാത്തവിധം ബ്രൂണോ എന്ന നായയുടെ കാലുകള്‍ ഒടിഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറുപതുശതമാനം പൊട്ടലുണ്ടെന്ന് മനസിലായി. രണ്ടു കാലുകാലുകള്‍ക്കാണ് ഏറെ പരുക്ക്. തുടർന്ന് നായയുടെ കാലുകള്‍ക്ക് പ്ലാസ്റ്ററിട്ടു.
Also Read: നഗ്ന ശരീരം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച കേസ്; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
വീട്ടില്‍ ആള്‍ത്താമസമില്ലാത്ത നേരത്താണ് കൂട് പൊളിച്ച് ചിലര്‍ നായയെ അടിച്ചതെന്ന് വീട്ടമ്മ പറയുന്നു. രണ്ടു പെണ്‍മക്കളോടൊപ്പം താമസിക്കുന്ന വീട്ടില്‍ സുരക്ഷയ്ക്കാണ് മാവുങ്കല്‍ത്തറ ലക്ഷ്മി ഭായി അഞ്ചുവര്‍ഷം മുന്‍പ് നായയെ വാങ്ങിയത്. ക്രൂരത ചെയ്തവരെക്കുറിച്ചുള്ള സംശയം ഉള്‍പ്പടെ പൊലീസില്‍ പരാതി നല്‍കി.