Malappuram | തിരൂരിൽ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചെന്നും അത് പട്ടി കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്.
മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിൽ (District Hospital Tirur) മൃതദേഹത്തിന്റെ (Deadbody) അവശിഷ്ടങ്ങൾ തെരുവുനായ (street dog) കടിച്ചെന്ന് പരാതി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം (Postmortem) ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് പട്ടികടിച്ചതായി ആരോപിക്കുന്നത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കവറില്‍ കെട്ടിവച്ചെന്നും അത് പട്ടി കടിച്ച് വലിച്ചെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ ചിത്രീകരിച്ചിരുന്നു.
Also Read: Attingal Pink Police Issue | ഉദ്യോഗസ്ഥക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി
എന്നാൽ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹ അവശിഷ്ടങ്ങൾ മോര്‍ച്ചറിക്ക് പുറത്ത് കവറിലാക്കി വയ്ക്കാറില്ലെന്നാമ് ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. പോസ്റ്റുമോര്‍ട്ടത്തിന് നടത്തിയ ശേഷം മുറി വൃത്തിയാക്കിയപ്പോള്‍ കളഞ്ഞ തുണിയും പഞ്ഞിയും ചെരുപ്പും അടക്കമുള്ള മാലിന്യങ്ങളാണ് നശിപ്പിക്കാനായി പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചത്. അതാണ് പട്ടി കടിച്ചതെന്നുമാണ് ഡിഎംഒയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...