Kerala Door Step service| ആശാ വർക്കർ വീട്ടിലെത്തും, എല്ലാ വാതിൽപ്പടി സേവനങ്ങളും സംസ്ഥാന വ്യാപകമാക്കുന്നു, പദ്ധതി ഡിസംബറിൽ
രോഗം,പ്രായം എന്നിവ മൂലം അവശത അനുഭവിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വാതില്‍പ്പടി സേവനങ്ങൾ ഡിസംബറോടെ കേരള വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് നടപ്പാക്കുന്നത്.
രോഗം,പ്രായം എന്നിവ മൂലം അവശത അനുഭവിക്കുന്നവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പ് രോഗികള്‍ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍. ഇവക്കൊയി പ്രത്യേരം കാര്‍ഡ് നല്‍കും.ഇതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, വാര്‍ഡ് മെമ്പര്‍, ആശാ വര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തക, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം പേരും ഫോണ്‍ നമ്പരുമുണ്ടാവും. സേവനം ആവശ്യമായി വരുമ്പോള്‍ ഇവരെ ഫോണില്‍ വിളിച്ച് സഹായം തേടാം.
Also Read: Covid Review meeting: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ? തീരുമാനം ഇന്നറിയാം
സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള ആദ്യ പടിയാണ് വാതില്‍പ്പടി സേവന പദ്ധതി. ഡിസംബറില്‍ പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പരിശീലനം നല്‍കും. ഇതിനായി സമഗ്ര പരിശീലന പരിപാടി തയ്യാറാക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാരാണ് പദ്ധതിയുടെ നെടുംതൂണ്‍.
പദ്ധതിയുടെ നടത്തിപ്പില്‍ സുപ്രധാന ഇടപെടല്‍ നടത്തേണ്ടതും വഴികാട്ടിയാകേണ്ടതും അവരാണ്. ഒപ്പം അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ സന്നദ്ധസേന പ്രവര്‍ത്തകര്‍ എന്നിങ്ങനെ ജനങ്ങളുമായി അധികം ഇടപഴകുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം പദ്ധതിയുടെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
Also Read: Horoscope 18 September 2021: ഈ 6 രാശിക്കാർക്ക് ശനി കടുക്കും, അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്
ആദ്യ ഘട്ടത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുടങ്ങിയ സേവനങ്ങളാണ് വാതില്‍പ്പടിയില്‍ ലഭിക്കുക. ക്രമേണ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കും. അഴീക്കോട്, പട്ടാമ്പി, കാട്ടക്കട, ചങ്ങനാശേരി മണ്ഡലങ്ങളിലെ 26 ഉം മറ്റു 24ലും തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...