സ്ത്രീധനപീഡനെ തുടർന്ന്  മലയാളിയായ കോളേജ് അധ്യാപിക നാ​ഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭ‍ർതൃമാതാവ് ചെമ്പകവല്ലിയുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

6 മാസം മുന്നേയാണ് തമിഴ്നാട് വൈദ്യുതബോർഡ് ജീവനക്കാരനായ കാർത്തിക്കുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന പേരിൽ ഭർതൃമാതാവിൽ നിന്ന് കൊടിയ ക്രൂരതകൾ നേരിടേണ്ടി വന്നതായി പുറത്ത് വന്ന ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ വ്യക്തമാകുന്നു.


Read Also: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും


മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. ഭർത്താവിനോടൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺസന്ദേശത്തിലുണ്ട്. 


ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്.  കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ്‌ ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.