കോട്ടയം: വൈദ്യപരിശോധനയ്‌ക്കെത്തിയ പ്രതി ക്രൂരമായി കൊലപ്പെടുത്തിയ ഡോക്ടര്‍ വന്ദനദാസ് അച്ഛന്റെയും അമ്മയുടേയും ഏക മകളാണ്. കടുത്തുരുത്തി മാഞ്ഞൂരിലെ കെ.ജി.മോഹന്‍ദാസും വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കള്‍. മകള്‍  രോഗിയുടെ ആക്രമണത്തിന് ഇരയായെന്ന ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇരുവരും തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. എന്നാല്‍ ഏക മകള്‍ തങ്ങളെ വിട്ട് പോകുമെന്ന് അവര്‍ ഒരിക്കലും കരുതിക്കാണില്ല. ആക്രമണത്തിന് ഇരയായ കാര്യം അറിയുമ്പോള്‍ മകളുടെ സ്ഥിതി ഗുരുതരമായിരുന്നെന്ന് മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു.തിരുവനന്തപുരത്തേക്കുള്ള വഴിമധ്യേയാണ് മരണവിവരം ഇവര്‍ അറിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെറുപ്പത്തിലേ പഠനത്തില്‍ മിടുക്കിയായിരുന്നു വന്ദന. കുറവിലങ്ങാട് ഡിപോള്‍ സ്‌കൂളിലായിരുന്നു വന്ദനയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. വീടിന് മുന്നില്‍ 'ഡോ.വന്ദനദാസ് എംബിബിഎസ്' എന്ന ബോര്‍ഡ്് വെക്കണം എന്നുള്ളതായിരുന്നു എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ആഗ്രഹം സഫലീകരിച്ച് ജീവിതം പടുത്തുയര്‍ത്തി വരും മുന്നേ വന്ദനയുടെ ജീവന്‍ സന്ദീപ് തട്ടിപ്പറിച്ചു.  നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് മോഹന്‍ദാസും കുടുംബവും. നാട്ടിലെ ഏതൊരു കാര്യത്തിലും ഈ കുടുംബം മുന്‍പന്തിയിലുണ്ടാകും. വന്ദനയും എല്ലാവര്‍ക്കും പ്രിയങ്കരിയാണ്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന  കുട്ടി. വന്ദനയുടെ കൊലപാതക വാര്‍ത്ത നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വന്ദനയുടെ വീട്ടിലെത്തി സംസ്‌കാര ചടങ്ങുകള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. 


ALSO READ: വനിതാ ഡോക്ടറുടെ കൊലപാതകം; സമ​ഗ്ര അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി


അതേസമയം പ്രതിയായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്.സന്ദീപ് (42)സ്‌കൂള്‍ അധ്യാപകനാണ്. വന്ദനയ്ക്ക് കൂടാതെ ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. ഇന്നലെ രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ വീണ്ടും അക്രമാസക്തനാകുകയായിരുന്നു. ഡ്രസിങ് റൂമിലെ കത്രികയെടുത്ത് ഒപ്പമെത്തിയ ബന്ധുവായ ബിനുവിനെ സന്ദീപ് കുത്തുകയായിരുന്നു. ത് കണ്ട് തടസം പിടിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ചു. ഇതോടെ എല്ലാവരും ഓടിയൊളിച്ചു. ഡ്രസിങ് റൂമില്‍ ഒറ്റപ്പെട്ടു പോയ ഡോക്ടറെ പ്രതി കഴുത്തിലും വയറിലും പുറത്തും ദാരുണമായി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.