Water crisis: കുടിവെള്ള പ്രശ്നം രൂക്ഷം; സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ
School Holiday: കുടിവെള്ള പ്രശ്നം എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകാൻ തീരുമാനിച്ചത്.
തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
കുടിവെള്ള പ്രശ്നം എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ, ഓണപ്പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി നൽകുന്നതും പ്രതിസന്ധിയായിരിക്കുകയാണ്. കുടിവെള്ള പ്രശ്നം ഞായറാഴ്ച വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാനായിട്ടില്ല.
ALSO READ: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
തിരുവനന്തപുരം-കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനായി വാട്ടർ അതോറിറ്റി തുടങ്ങിയ പണിയാണ് നഗരവാസികളെ വലച്ചത്. 48 മണിക്കൂർ പറഞ്ഞ പണി നാല് ദിവസമായിട്ടും തീർന്നിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ 48 വാർഡുകളിൽ ഇത്രയും ദിവസമായിട്ടും ഒരു തുള്ള വെള്ളം പോലും എത്തിയിട്ടില്ല.
ശക്തമായ പ്രതിഷേധങ്ങളെ തുടർന്ന് രാവിലെ പരീക്ഷണ പമ്പിങ് തുടങ്ങിയെങ്കിലും വാൽവിലെ ചോർച്ചയെ തുടർന്ന് പമ്പിങ് നിർത്തിവച്ചതോടെ കുടിവെള്ള വിതരണം വീണ്ടും അനിശ്ചിതത്വത്തിലായി. ടാങ്കറിൽ വെള്ളം എത്തിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും പലയിടത്തും ഇതും ലഭിച്ചിട്ടില്ല. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ ഇനിയും മണിക്കൂറുകളെടുക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.