തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ (Driving schools) നാളെ മുതല്‍ തുറക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി (Minister) ആന്റണി രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുക. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ടെസ്റ്റും (Driving test) പരിശീലനവും നടത്തണമെന്നാണ് നിർദേശം.


ALSO READ: Kerala Unlock : സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്‌ഡൗൺ ഇല്ല; പെരുന്നാൾ പ്രമാണിച്ചാണ് ഇളവുകൾ


ഡ്രൈവിം​ഗ് പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികള്‍ അതാത് ആര്‍ടിഒ, സബ് ആര്‍ടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.