തൃശ്ശൂര്‍ പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി
പുത്തന്‍വെട്ടിക്കായല്‍ വഴിയിലുള്ള വലിയ കോള്‍ പാടത്തിന് നടുവിലായാണ് വള്ളം മറിഞ്ഞത്
തൃശ്ശൂര്‍ പനമുക്കില്‍ കോള്‍പാടത്ത് വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. മൂന്ന് പേരായിരുന്ന വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് യുവാക്കളില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. പാലക്കല്‍ സ്വദേശി ആഷിഖ്, നെടുപുഴ സ്വദേശി നീരജ് എന്നിവരാണ് രക്ഷപ്പെട്ടത്. കാണാതായ നെടുപുഴ സ്വദേശി ആഷിക്കിനായി രണ്ട് മണിക്കൂറിലധികം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
തൃശ്ശൂരില്‍ നിന്നുള്ള സ്കൂബാ ടീമിന്‍റെ നേതൃത്ത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. കാണാതായ ആഷിക്കിനായി ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. തൃശ്ശൂര്‍ - ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബാ ടീമും, എന്‍.ഡി.ആര്‍.എഫ് സംഘവും ഇന്ന് തിരച്ചിലില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു അപകടം.
ALSO READ : കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
പനമുക്ക് പുത്തന്‍വെട്ടിക്കായല്‍ വഴിയിലുള്ള വലിയ കോള്‍ പാടത്തിന് നടുവിലായാണ് വള്ളം മറിഞ്ഞത്. കാണാതായ ആഷിക്കിന് നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...