Drowned death: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെത്തി; ആകെ മരണം മൂന്നായി
Pampa river: 30 അടി താഴ്ചയിൽ നിന്നാണ് എബിന്റെ മൃതദേഹം കണ്ടെടുത്തത്. പമ്പയിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ നേരത്തെ ലഭിച്ചിരുന്നു.
പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എബിൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. 30 അടി താഴ്ചയിൽ നിന്നാണ് എബിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. പമ്പയിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കളിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ നേരത്തെ ലഭിച്ചിരുന്നു.
ഇതോടെ, പമ്പയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ചെട്ടികുളങ്ങര പേള മൂന്നുപറയിൽ മെറിൻ വില്ലയിൽ അനിയൻകുഞ്ഞിന്റെയും ലിജോമോളുടെയും മക്കളായ മെഫിൻ (15), മെറിൻ (18), ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലവ്‌ലിയുടെയും മകൻ എബിൻ മാത്യു (സോനു-24) എന്നിവരാണ് മരിച്ചത്.
ALSO READ: Drowned death: പമ്പയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ആറന്മുളക്ക് സമീപം പരാപ്പുഴ കടവിലാണ് യുവാക്കൾ മുങ്ങിമരിച്ചത്. മാരാമൺ കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പരാപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ചെട്ടികുളങ്ങര സ്വദേശികളായ എട്ടംഗ സംഘത്തിലെ മൂന്ന് പേരെയാണ് പമ്പയിൽ കുളിക്കുന്നതിനിടെ കാണാതായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...