വയനാട് നാലാംമൈലിൽ 7.55 ഗ്രാം  എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കണ്ണൂർ ചാവശ്ശേരി അർഷീന മൻസിൽ കെ.കെ. അഫ്‌സലിനെയാണ് മാനന്തവാടി പോലീസ് എസ്.ഐ. ടി.കെ. മിനിമോൾ അറസ്റ്റ് ചെയ്തത്. അഫ്‌സൽ സഞ്ചരിച്ച ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.  എ.എസ്.ഐ അഷ്റഫും പോലീസ് സംഘത്തിലുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ലഹരിവിമുക്ത പമ്പയ്ക്കായി എക്സൈസ്; 84 കേസുകളിലായി 16800 രൂപ പിഴ ചുമത്തി


അരുവിക്കര കളത്തറ പമ്പ് ഹൗസിന് സമീപം  പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു.


നെടുമങ്ങാട് : വാട്ടർ അതോറിറ്റിയുടെ അരുവിക്കര പമ്പ് ഹൗസിൽ നിന്നും  പേരുമല വാട്ടർ ടാങ്കിലേക്ക് പോകുന്ന പൈപ്പാണ് കളത്തറ പമ്പ് ഹൗസിന് സമീപം പൊട്ടിയത്. വെള്ളം കുത്തി ഒലിച്ചതോടെ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.പേരുമല വാട്ടർ ടാങ്കിലേക്ക് പോകുന്ന റോ വാട്ടർ കണക്ഷൻ പൈപ്പാണ് പൊട്ടിയത്. 


നെടുമങ്ങാട് നഗരസഭ, കരകുളം പഞ്ചായത്തിന്റെ പകുതി ഭാഗം ഉൾപ്പെടെ പേരുമല പമ്പിൽ നിന്നാണ് വെള്ളം എത്തുന്നത്. പമ്പിംഗ് നിർത്തി വച്ചു എങ്കിലും കയറിയ വെള്ളം തിരികെ ഇറങ്ങുന്നതിനെ തുടർന്നാണ് റോഡ് പൊട്ടി അഗാത ഗർത്തങ്ങൾ രൂപപ്പെട്ടത്. പൈപ്പ് പൊട്ടുന്നത് പതിവാണെന്നും പഴയ പൈപ്പ് ലൈനും വാൽവുകളും അടിയന്തരമായാ മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപെട്ടു. ദ്രുതഗതിയിൽ രാതി മുതൽ തന്നെ പണികൾ ആരംഭിക്കുമെന്നും നാളെ വൈകുന്നേരത്തോടെ പമ്പിംഗ് പുനരാരംഭിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.