Marijuana Seized: മന്ത്രവാദത്തിൻ്റെ മറവിൽ മയക്കു മരുന്ന് കച്ചവടം; പ്രതി പിടിയിൽ
Marijuana Seized: മന്ത്രവാദത്തിനായി അമ്പലം സ്ഥാപിച്ച് ഇതിന്റെ മറവിലാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന.
തിരുവനന്തപുരം: വെമ്പായത്ത് മന്ത്രവാദത്തിൻ്റെ മറവിൽ മയക്കു മരുന്ന് കച്ചവടം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വട്ടപ്പാറ വേറ്റിനാട് മാതുശേരി വീട്ടിൽ സുരേന്ദ്രൻ (54) ആണ് അറസ്റ്റിലായത്. ഡാൻസാഫ് ടീമും വട്ടപ്പാറ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വടപ്പാറ, കന്യാകുളങ്ങര പ്രദേശങ്ങളിലെ സ്കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ഇയാൾ വേറ്റി നാട് മന്ത്രവാദത്തിനായി ഒരു അമ്പലവും സ്ഥാപിച്ചരുന്നു. ഇതിൻ്റെ മറവിലായിരുന്നു ലഹരി ഉത്പന്നങ്ങൾ വിറ്റിരുന്നത്.
ALSO READ: മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് പോലീസ് പിടിയിൽ; പിടിയിലായത് സ്ഥിരം കുറ്റവാളി
പ്രതി വിദ്യാർഥികൾക്ക് ലഹരിവസ്തുക്കൾ വിൽപന നടത്തുന്നതാിയ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതാനും നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി മനസ്സിലാക്കുകയുമായിരുന്നു.
വീടിന് പുറക് വശത്ത് ഒളിച്ചുവച്ചിരുന്ന 200 ഗ്രാം കഞ്ചാവും 2.06 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. റൂറൽ എസ്പി കിരൺ നാരായണിൻ്റെ നിർദേശ പ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ് അരുണിൻ്റ നേതൃത്വത്തിൽ ഡാൻസാഫ് ടീമും, വെഞ്ഞാറമൂട് സിഐ ശ്രീജിത്ത്, എസ്ഐ ബിനി മോൾ, സുനിൽകുമാർ, സിപിഒ റെജി, ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സജു കുമാർ, സതികുമാർ, ഉമേഷ്, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.