Drunken Drive: മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കി; എഎസ്ഐയെ നാട്ടുകാർ പിടികൂടി
Accident: മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പോലീസ് വാഹനം ഓടിച്ച് അപകടം വരുത്തിയത്.
മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ എഎസ്ഐയെ പിടികൂടി നാട്ടുകാർ. മലപ്പുറം മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മദ്യപിച്ച് അപകടമുണ്ടാക്കിയ എഎസ്ഐയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പോലീസ് വാഹനം ഓടിച്ച് അപകടം വരുത്തിയത്.
കാറിലിടിച്ച ശേഷം നിര്‍ത്താതെ പോയ പോലീസ് വാഹനം ബൈക്ക് യാത്രക്കാരനെയും ഇടിക്കാനെത്തി. ബൈക്ക് വെട്ടിച്ച് രക്ഷപ്പെട്ട യാത്രക്കാരൻ സംശയത്തെ തുടര്‍ന്ന് വാഹനത്തെ പിന്തുടർന്ന് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ച് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.
ALSO READ: സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം
നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ താന്‍ വണ്ടിയെടുത്ത് പോകുമെന്ന് എഎസ്‌ഐ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. എന്നാല്‍, ഇയാളെ പോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. മലപ്പുറം എസ്പി ഓഫീസിലേക്ക് വിളിച്ച് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് മങ്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി എഎസ്ഐയെ കൊണ്ടുപോയി.
അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഎസ്ഐക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം വരുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മങ്കടയിൽ വച്ചാണ് പോലീസ് വാഹനം കാറിൽ ഇടിച്ചത്. നാട്ടുകാര്‍ എത്തിയപ്പോൾ വാഹനത്തിനുള്ളില്‍ ഗോപിമോഹന്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...