Dry Day In Kerala: ശിവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം മദ്യശാലകള്‍ക്ക് നിയന്ത്രണം; ബാറും തുറക്കില്ല
ആലുവയില്‍ രണ്ടു ദിവസത്തേക്ക് മദ്യ നിയന്ത്രണം. മഹാശിവരാത്രി പ്രമാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറു മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകളക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
Dry Day In Kerala: ആലുവയില്‍ രണ്ടു ദിവസത്തേക്ക് മദ്യ നിയന്ത്രണം. മഹാശിവരാത്രി പ്രമാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറു മണി മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് നിയന്ത്രണം. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാകളക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: ഇത്തവണ ശിവരാത്രിയും ശനിപ്രദോഷവും ഒരുമിച്ച്; വ്രതമനുഷ്ഠിച്ചോളൂ കോടിഫലം ഉറപ്പ്!
ശിവരാത്രി ചടങ്ങുകളിൽ ക്രമസമാധാന പ്രശ്നങ്ങളോ അപകടങ്ങളോ ഇല്ലാതെ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആലുവ ശിവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയാണ് നേതൃത്വം നല്‍കുന്നത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഇന്ന് അന്നദാനവും ഒരുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായിട്ടുള്ള ആദ്യ ശിവരാത്രി ആയതിനാല്‍ ഇക്കുറി ബലി തര്‍പ്പണത്തിന് തിരക്ക് കൂടുമെന്ന പ്രതീക്ഷയുണ്ട്. ആലുവ മണപ്പുറം ശിവരാത്രി ആഘോഷങ്ങൾക്കായി ഒരുങ്ങിയിട്ടുണ്ട്. ആലുവ മണപ്പുറത്തെ കടവുകളില്‍ ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂർത്തിയായി. ജില്ലാ ഭരണകൂടവും പോലീസും ഫയര്‍ ഫോഴ്സ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഒരുക്കങ്ങള്‍ പൂർത്തിയാക്കിയത്.
Also Read: മുതലയുടെ വായിൽ നിന്നും ഇരയെ അടിച്ചോണ്ടു പോകുന്ന പൂച്ച..! വീഡിയോ കണ്ടാൽ ഞെട്ടും
ശിവരാത്രി ദിനമായ ഇന്ന് കെഎസ്ആര്‍ടിസി 210 പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. അധിക സര്‍വ്വീസ് നടത്തുവാന്‍ കൊച്ചി മെട്രോയും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലു മണി മുതൽ നാളെ ഉച്ചയ്ക്ക് രണ്ടുവരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...