ദുബായ്: 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ജാസ് ടൂറിസം കമ്പനിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ്‌ കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടിലേക്ക് വരാനൊരുങ്ങിയ ബിനോയിയെ വിമാനത്താവളത്തില്‍ വെച്ച് തടയുകയും പാസ്പോര്‍ട്ട്‌ പിടിച്ചെടുക്കുകയുമായിരുന്നു. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ യുഎഇ ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ നിന്നും ജനുവരി 25ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയാണ് ബിനോയ് ദുബായിലേക്ക് പോയത്. പണം അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്താൽ ബിനോയ്ക്കെതിരായ യാത്രവിലക്ക് നീക്കാൻ സാധിക്കും. 


30 ലക്ഷം ദിര്‍ഹം വായ്പ വാങ്ങിയ ബിനോയ്‌ 20 ലക്ഷം ദിര്‍ഹം മാത്രമാണ്  തിരികെ നല്‍കിയതെന്നും പത്തുലക്ഷം ദിർഹം നാല്‍കാനുണ്ടെന്നുമുള്ള യുഎഇ പൗരൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖിയുടെ പരാതിയിലാണ് നടപടി.  പത്തുലക്ഷം ദിർഹം (1.74 കോടി രൂപ) നൽകുന്നതിനു പരാജയപ്പെട്ടതിനാൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് നോട്ടിസിൽ പറയുന്നത്.